കാസർകോട് നഗരത്തിൻ്റെ വികസനം: സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സമഗ്ര പദ്ധതികൾ നടപ്പിലാക്കണം; ആവശ്യവുമായി എസ്.ടി.യു സെമിനാർ

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് നഗരത്തിൻ്റെ വികസനം: സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സമഗ്ര പദ്ധതികൾ നടപ്പിലാക്കണം; ആവശ്യവുമായി എസ്.ടി.യു സെമിനാർ

കാസർക്കോട്: കാസർകോട് നഗരത്തിൻ്റെ വികസനത്തിന് സർക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സമഗ്ര പദ്ധതികൾ നടപ്പിലാക്കണമെന്ന് കാസർകോട് ടൗൺ ചുമട്ട് തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.

എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. കെ.പി.മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു. നഗരസഭാ മുൻ വൈസ് ചെയർമാൻ എ.അബ്ദുൾ റഹ്മാൻ മോഡറേറ്ററായിരുന്നു. മുൻ ചെയർമാൻ ടി.ഇ.അബ്ദുല്ല വിഷയാവതരണം നടത്തി. നഗരത്തിലെ വ്യാപാര മേഖലയുടെ വളർച്ചക്കാവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിവിധ സംഘടനാ പ്രതിനിധികൾ സമർപ്പിച്ചു. നഗരവികസനത്തിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വ്യാപാരികളും സംരംഭകരും, വിദഗ്ദരും വിവിധ സംഘടനാ പ്രതിനിധികളും അടങ്ങുന്ന സമിതി രൂപീകരിച്ച് തുടർ ചർച്ചകൾ നടത്തുവാനും സെമിനാർ തീരുമാനിച്ചു.

സി.ടി.അഹമ്മദലി, നഗരസഭാ ചെയർമാൻ അഡ്വ.വി.എം .മുനീർ, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എ.കെ.മൊയ്തീൻ കുഞ്ഞി, നഗരസഭാ സെക്രട്ടറി ബിജു എസ്, മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് കെ.എം.ബഷീർ, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് ഹാജി, സംസ്ഥാന സെക്രട്ടറിഷറീഫ് കൊടവഞ്ചി, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, വൈസ് പ്രസിഡണ്ട് മാഹിൻ മുണ്ടക്കൈ ,സെക്രട്ടറി മൊയ്തീൻ കൊല്ലമ്പാടി, നഗരസഭാ വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, മുൻ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം, എ.എം.നൈമുന്നിസ, കൗൺസിലർമാരായ സൈനുദ്ദീൻ തുരുത്തി, മജീദ് കൊല്ലമ്പാടി, വിവിധ സംഘടനാ നേതാക്കളായ എ.എ.അസീസ്, കെ.എം.അബ്ദുൾ റഹ്മാൻ, മുഹമ്മദ് കുഞ്ഞി ബെദിര, സുബൈർ മാര, ശശിധരൻ, മുഹമ്മദലി എ.സി.സി, മുനീർ അട്ക്കത്ത്ബയൽ, കെ.ടി.അബ്ദുൾ റഹ്മാൻ, മൊയ്നുദ്ദീൻ ചെമ്മനാട് ,സഹീദ് എസ്.എ, ഷക്കീല മജീദ്, കെ.ഷാഫി, എ.രഘു എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.

0Shares