കാസര്‍കോട് ജില്ലയില്‍ പൊതു ഗതാഗത വാഹനങ്ങളും ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing കാസര്‍കോട് ജില്ലയില്‍ പൊതു ഗതാഗത വാഹനങ്ങളും ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് മോട്ടോർ വാഹന വകുപ്പ്

കാസര്‍കോട്: കോവി ഡ് – 19 പ്രതിരോധത്തിന്‍റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ നിർദ്ദേശപ്രകാരം കേരള മോട്ടോർ വാഹന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ പൊതു ഗതാഗത വാഹനങ്ങളും ബസ് സ്റ്റാന്റുകൾ ഉൾപെടെയുള്ള പൊതു ഗതാഗത ഇടങ്ങളും അണുവിമുക്തമാക്കുന്ന പദ്ധതിക്ക് കാസര്‍കോട് ജില്ലയിൽ തുടക്കമായി.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്റും ബസുകളും അണുവിമുക്തമാക്കി ആരംഭിച്ച പദ്ധതി കാസര്‍കോട് ആർ .ടി. ഒ ഇ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ബസ് ഓണേർസ് അസോ സിയേഷൻ ജില്ലാ പ്രസിഡന്റ് സന്ധ്യ ഗിരീഷ് നന്ദി അറിയിച്ചു. പ്രത്യേക അനുപാതത്തിൽ തയ്യാറാക്കിയ ക്വാട്ടേർനറി അമോണിയം സംയുക്‌തം പ്രത്യേകം ഏർപ്പാടാക്കിയ തൊഴിലാളിയുടെ സഹായത്താൽ ജില്ലയിലെ എല്ലാ ബസ്‌സ്‌റ്റാന്റുകളിലും എത്തിയാണ് അണുവിമുക്തമാക്കുക. കാസര്‍കോട് കെ.എസ് ആർ ടി.സി ബസുകളും കെ.എസ് ആർ.ടി സി പരിസരവും അണുവിമുക്തമാക്കാന്‍ ഡി.ടി.ഒ ശ്രീ. മനോജ്കുമാറോടൊപ്പം എം.വി. ഐ മാർ നേതൃത്വം നൽകി.

കാസര്‍കോട് എൻഫോർഡ് മെന്റ് വിഭാഗം എം. വി. ഐമാരായ പി.വി.രതീഷ്, ടി. വൈകുണ്ഠൻ ,കെ. എം ബിനീഷ് കുമാർ , എൻഫോർസ്മെന്റ് വിഭാഗം എ. എം. വി.ഐ മാർ . ബസ് ഓണേർസ് പ്രതിനിധികളായ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് ബഷീർ ജീസ്തിയ എന്നിവർ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

0Shares