മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി പ്രദീപിന്‍റെ മരണം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി കുടുബം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവര്‍ത്തകന്‍ എസ്. വി പ്രദീപിന്‍റെ മരണം, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ ഏകദിന ഉപവാസം നടത്തി കുടുബം

പ്രശസ്ത മാധ്യമപ്രവർത്തകൻ എസ്. വി പ്രദീപിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കുടുബം ഏകദിന ഉപവാസം നടത്തി. പ്രദീപിന്‍റെ കൊലപാതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്ന് അമ്മ വസന്തകുമാരി ആരോപിച്ചു.

നിരവധി ഭീഷണികള്‍ നേരിട്ടിരുന്ന പ്രദീപിനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്‍റെയും ആക്ഷൻ കൌൺസിലിന്‍റെയും ആരോപണം. എന്നാൽ പ്രദീപിന്‍റെത് അപകടമാണെന്ന നിഗമനത്തിലാണ് ഇതുവരെ പോലീസ് ഉള്ളത്.

ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയാണ് ടിപ്പർ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബർ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

0Shares