
രാജ്യത്ത് ഗതാഗത സൗകര്യം കുറഞ്ഞ ദുർഘട പ്രദേശങ്ങളിലെ ആളുകൾക്കു ഡ്രോൺ വഴി കൊവിഡ് വാക്സീൻ എത്തിച്ചു നൽകാൻ കേന്ദ്ര സർക്കാർ. വിദൂര സ്ഥലങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വാക്‌സിനും എത്തിക്കുന്നതിനായി ഐ.സി.എം.ആറിന് വേണ്ടി എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് താല്‍പര്യപത്രം ക്ഷണിച്ചു.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ഉള്ള സ്ഥലങ്ങളില്‍ അവയെ വാക്‌സീന്‍ വിതരണത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മരുന്നും വാക്സീനുമായി 35 കിലോമീറ്റർ ദൂരം സഞ്ചരിക്കാനും കുറഞ്ഞത് 100 മീറ്റർ ഉയരത്തിൽ പറക്കാനും കഴിയുന്നതാകണം ഡ്രോണുകളെന്ന് ഐ.സി.എം.ആർ പറയുന്നു.
ജൂൺ 22നകം അപേക്ഷിക്കണം. ‘കാൻപുരിലെ ഐ.ഐ.ടിയുമായി സഹകരിച്ചു നടത്തിയ പഠനത്തിൽ ഡ്രോണുകളിൽ വാക്സീൻ വിതരണം ചെയ്യുന്നതു രാജ്യത്തെ വാക്സിനേഷൻ ശക്തിപ്പെടുത്തുമെന്നു ഐ.സി.എം.ആർ കണ്ടെത്തി’ എന്നാണു താൽപര്യ പത്രത്തിൽ പറയുന്നത്.
