
ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരള സന്ദർശനം റദ്ദാക്കി. അമിത് ഷാ ദില്ലിയിൽത്തന്നെ തുടരുമെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ അമിത് ഷാ തിരുവനന്തപുരത്തേക്ക് എത്തേണ്ടതായിരുന്നു. ഇന്നലെ പകൽ മൂന്ന് തവണ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ഉന്നതതലയോഗം വിളിച്ച് ചേർത്തിരുന്നു.

അതേസമയം ഡല്‍ഹിയില്‍ അടച്ചിട്ട എട്ട് മെട്രോ സ്റ്റേഷനുകളും തുറന്നതായി ഇന്ന് രാവിലെ ഡി.എം.ആർ.സി അറിയിച്ചു. പക്ഷേ, ഇന്ന് വടക്കുകിഴക്കൻ ഡല്‍ഹിയിലെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. ഇവിടത്തെ സി.ബി.എസ്‍.സി പരീക്ഷകളും ബോർഡ് പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
