അഫ്ഗാനില്‍ പ്രതിരോധത്തിന്‍റെ പുതിയ മുഖം; താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്ത് പ്രതിരോധ സേന

  • Post category:news
  • Reading time:1 min read
You are currently viewing അഫ്ഗാനില്‍ പ്രതിരോധത്തിന്‍റെ പുതിയ മുഖം; താലിബാനില്‍ നിന്ന് മൂന്ന് ജില്ലകള്‍ പിടിച്ചെടുത്ത് പ്രതിരോധ സേന

താലിബാന്‍റെ നിയന്ത്രണത്തില്‍ നിന്ന് മൂന്ന് ജില്ലകള്‍ താലിബാന്‍ വിരുദ്ധ സേന പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിലെ ബാഗാന്‍ പ്രവിശ്യയിലെ ബാനു, പോള്‍-ഇ-ഹേസര്‍, ദേ സലാ, എന്നീ ജില്ലകളാണ് താലിബാന്‍ വിരുദ്ധ സേന തിരിച്ചുപിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അറുപതോളം താലിബാന്‍ ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലയില്‍ അധികാരം പിടിച്ചെടുക്കാന്‍ പ്രദേശവാസികളും താലിബാന്‍ ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ സംഘര്‍ഷങ്ങളുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ആയുധധാരികളായെത്തിയ താലിബാന്‍ ഭീകരവാദികളെ പ്രാദേശിക ജനത ഒന്നാകെ കല്ലെറിഞ്ഞ് ഓടിച്ചുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രവിശ്യയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് അഫ്ഗാനിലെ മുന്‍ സര്‍ക്കാര്‍ പ്രതിനിധിയും ഇറാന്‍ ഇന്റര്‍നാഷണല്‍ എന്ന് പേരുള്ള യുകെ ആസ്ഥാനമായുള്ള പേര്‍ഷ്യന്‍ ടിവി സ്റ്റേഷന്‍റെ മുതിര്‍ന്ന ലേഖകനുമായ താജുദന്‍ സോറൗഷ് നിരവധി ട്വീറ്റുകള്‍ പങ്കിട്ടിട്ടുണ്ട്. മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്‍റെ സേനയിലുള്ളവരും താലിബാനെതിരായ പോരാട്ടത്തില്‍ അണിനിരന്നുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

” അഫ്ഗാനിസ്ഥാനില്‍ ചരിത്രപരമായ ഒരു പ്രതിരോധത്തിന് ഞങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നു,” മുന്‍ അഫ്ഗാന്‍ സേനയുടെ ഭാഗമായ സേദിഖുള്ള ഷുജ പറഞ്ഞു. 28 വയസാണ് ഷുജയുടെ പ്രായം. ഞങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം താലിബാന്‍ ഭരണം അംഗീകരിക്കില്ലെന്നും ഷുജ പറയുന്നു. മുന്‍ പ്രതിരോധ മന്ത്രി ബിസ്മില്ല ഖാന്‍ മുഹമ്മദിയും ബാഗാന്‍ പ്രവിശ്യയിലെ മൂന്ന് ജില്ലകളുടെ നിയന്ത്രം താലിബാനില്‍ നിന്ന് പ്രതിരോധ സേന ഏറ്റെടുത്തുവെന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

0Shares