
പി.പി.ഇ കിറ്റ് ധരിച്ച് ജ്വല്ലറിയില്‍ നിന്ന് കോടികളുടെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍. ജ്വല്ലറിയില്‍ നിന്ന് 13 കോടി രൂപ മൂല്യമുള്ള 25 കിലോഗ്രാം സ്വര്‍ണമാണ് പ്രതി കവർച്ച നടത്തിയത് . ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം . കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഷെയ്ക്ക് നൂര്‍ എന്നയാളാണ് പിടിയിലായത്.

ഇയാള്‍ ജ്വല്ലറിയുടെ തൊട്ടടുത്തുള്ള ഇലക്ട്രോണിക്സ് കടയിലാണ് ജോലി ചെയ്തിരുന്നത്. പി.പി.ഇ കിറ്റ് ധരിച്ച് മോഷണം നടത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പി.പി.ഇ കിറ്റ് ധരിച്ചാണ് ഇയാള്‍ ജ്വല്ലറിയില്‍ പ്രവേശിച്ചത്. തൊട്ടടുത്ത കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് ചാടിയാണ് ജ്വല്ലറിയുടെ അകത്ത് കയറിയത്.
