
കാസര്‍കോട്: ബദിയട്ക പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വധ ശ്രമ കേസിൽ ഒളിവിൽ ആയിരുന്ന പ്രതി പിടിയിലായി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലാം തിയതി നിർച്ചൽ ഭജന മന്ദിരത്തിന്‍റെ സമീപത്തുള്ള റോഡിൽ വെച്ചു പിക്കപ്പ് വാൻ തടഞ്ഞു നിർത്തി ഡ്രൈവറെ വലിച്ചിറക്കി മാരകയുധം ഉപയോഗിച്ച് ആക്രമിച്ച കേസിൽ പ്രതിയായകല്ലക്കട്ട ഖദീജമന്‍സില്‍ സുൽത്താൻ ഹുസൈൻ(28)നാണ് പിടിയിലായത് .

ഇയാളെ കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു . ഇയാള്‍ക്കെതിരെ വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ 5 കേസുകൾ ഉണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്ത ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിൽ ഗോകുല, അജേഷ്, സുഭാഷ് ചന്ദ്രൻ, വിജയൻ. നിതിൻ സാരങ്, രഞ്ജിഷ്. ജയേഷ് എന്നിവർ അംഗങ്ങളായിരുന്നു.
