
കുറ്റിക്കോൽ / കാസർകോട്: കുടുംബശ്രീ ജില്ലാ മിഷന്‍റെ നേതൃത്വത്തിൽ കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൽ ഡീപ് ക്ലീനിംങ്ങ് ഡിസ് ഇൻഫെക്ഷൻ സർവ്വീസ് ടീം ഓൺ ജോബ് പരിശീലന പരിപാടി നടന്നു. ഗ്രാമ പഞ്ചായത്ത് അംഗം പി.ദിവാകരൻ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പ്രസിഡണ്ട് പി.ജെ.ലിസി, വൈസ് പ്രസിഡണ്ട് പി.ഗോപിനാഥൻ മെമ്പർമാരായ കെ.മണികണ്ഠൻ, ധർമ്മാവതി, ശുഭ ലോഹിതാക്ഷൻ, സമീറ ഖാദർ, സുനീഷ് ജോസഫ്, മെമ്പർ സെക്രട്ടറി സജീഷ്, സി.ഡി.എസ് ചെയർപേഴ്സൺ ലക്ഷമി കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പരിശീലന കേന്ദ്രമായ ജോബ് കഫെ (സ്കിൽ ആന്റ് മാനേജ്മെന്റ് പരിശീലന കേന്ദ്രം) ആണ് പരിശീലനം നൽകിയത്.

ജോബ് കഫെ ഡയറക്റ്റർ എ.വി.രാജേഷ്, പരിശീലകരായ വരുൺ ഗോപി, പ്രകാശൻ ടി.വി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ക്വാറന്റൈൻ പ്രദേശങ്ങൾ, ഓഫീസുകൾ, വീടുകൾ, വാഹനങ്ങൾ എന്നിവ അണുമുക്തമാക്കുന്ന ടീമാണ് ഇതിലൂടെ പ്രവർത്തനമാരംഭിക്കുന്നത്. സിന്ധു, സതി രാജൻ, സുശീല, ജാനകി, മല്ലിക എന്നിവർ അടങ്ങുന്ന ഗ്രീൻ ആർമി ഗ്രൂപ്പ് രൂപികരിച്ചു.
