
ഇന്ത്യയിൽ പാചകവാതക വില വീണ്ടും കുറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 62.50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 734 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 97.50 രൂപയാണ് കുറഞ്ഞത്.

ഈ സിലിണ്ടറിന് 1,274.50 രൂപയാണ് വില. ഇന്ന് മുതല്‍ പുതിയ വില നിലവില്‍ വന്നു. മാര്‍ച്ച് ആദ്യവാരവും സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 50 രൂപയിലധികം കുറഞ്ഞിരുന്നു.
