കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ച കേന്ദ്ര- കേരള സർക്കാറുകൾ ഇടപെടണം : ടി.ഇ. അബ്ദുല്ല

  • Post category:local news
  • Reading time:1 min read
You are currently viewing കാർഷിക ഉൽപന്നങ്ങളുടെ വില തകർച്ച കേന്ദ്ര-  കേരള സർക്കാറുകൾ ഇടപെടണം : ടി.ഇ. അബ്ദുല്ല

കാസർകോട്: കാർഷിക ഉൽപന്നങ്ങളും വില തകർച്ചയുംകാലവർഷക്കെടുതിയിലും പ്രയാസം നേരിടുന്ന കർഷകരെ സഹായിക്കാൻകേന്ദ്ര, കേരള സർക്കാറുകൾ മുന്നോട്ട് വരണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പറഞ്ഞു.

സ്വതന്ത്ര കർഷക സംഘം ജില്ലാ കൺവെൻഷനും ദേശീയപസിഡണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ., സംസ്ഥാന ഭാരവാഹികളായ കളത്തിൽ അബ്ദുല്ല, അഹമ്മദ് മാണിയൂർ, സി.മുഹമ്മദ് കുഞ്ഞി എന്നിവർക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് സി.എ. അബ്ദുല്ല കുഞ്ഞി ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിപാലാട്ട് ഇബ്രാഹിം സ്വാഗതം പറഞ്ഞു. എം.സി. ഖമറുദ്ദീൻ,അസീസ് മരിക്കെ ,കെ. മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, എ.എം. കടവത്ത്, കെ. അബ്ദുല്ലക്കുഞ്ഞി, കെ.ബി.മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്ല മുഗു, സഹീർ ആസിഫ്, എ.അഹമ്മദ് ഹാജി, ഷരീഫ് കൊടവഞ്ചി, എ.പി.ഉമ്മർ, ഖാദർ ഹാജി ചെങ്കള, എ. ഹമീദ് ഹാജി, പി.പി.നസീമ ടീച്ചർ, മുംതാസ് സമീറ, ബി.ഫാത്തിമ ഇബ്രാഹിം, അബ്ബാസ് ബീഗം, കെ.എം. ബഷീർ തൊട്ടാൻ, ഹസ്സൻ നെക്കര,എസ്.പി.സലാഹുദ്ദീൻ, അബ്ദുൽ ഹമീദ് മച്ചംമ്പാടി, സോളാർ കുഞ്ഞഹമ്മദ് ഹാജി, ഉസ്മാൻ പാണ്ഡ്യാല, മുഹമ്മദ് കുഞ്ഞി ആലൂർ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഒ.ടി.അഹമ്മദ് ഹാജി, ഇ.ആർ.ഹമീദ്, എൻ.എ.ഉമ്മർ, ഖലീൽ മരിക്കെ എന്നിവർ പ്രസംഗിച്ചു.

0Shares