മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; മുംബൈ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി; മുംബൈ പോലീസ്  ഒരാളെ കസ്റ്റഡിയിലെടുത്തു

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്കാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച മുംബൈ പോലീസ് ബോറി വാലിയില്‍നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു.

56 കാരനായ വിഷ്ണു ഭോമിക്കിനെയാണ്‌ കസ്റ്റഡിയിലെടുത്തത്. മുംബൈയിലെ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലേക്ക് തിങ്കാളാഴ്ച രാവിലെ പത്തരയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ആശുപത്രിയിലെ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് നാല് തവണ വിളിച്ചാണ് അംബാനിയേയും കുടുംബത്തേയും വധിക്കുമെന്ന് ഒരാള്‍ ഭീഷണിപ്പെടുത്തിയത്. തൊട്ടുപിന്നാലെ ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

ആശുപത്രിയിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു ഭോമിക്കിനെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ ചോദ്യംചെയ്തുവരികയാണ്. അതേസമയം, ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുള്ളതായാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

0Shares