കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി; കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പോലീസ്

  • Post category:news
  • Reading time:1 min read
You are currently viewing കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി; കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ പോലീസ്

മുസ്‌ലിം ലീഗിന്‍റെ കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ വധഭീഷണി കേസില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി അന്വേഷണ സംഘം മുംബൈയിലേക്ക് പോകും. കേസില്‍ പ്രതിയായ പാപ്പിനിശേരി സ്വദേശി തേജസിനെ കഴിഞ്ഞ രണ്ട് ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.

മുംബൈയിലുള്ള ചില സുഹൃത്തുക്കളുമായി നിരവധി തവണ ഇയാള്‍ ഫോണില്‍ സംസാരിച്ചതായി പോലീസ് കണ്ടെത്തി. ഇയാളുടെ മുംബൈ ബന്ധം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ പി.ആര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലേക്ക് പോകുന്നത്.

0Shares