‘അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ, അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക’: വി.ഡി സതീശൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ‘അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ, അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്ക’: വി.ഡി സതീശൻ

പ്രിയങ്ക ഗാന്ധി കേരളത്തിൻ്റെ പ്രിയങ്കരിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ ഒഴിയുന്ന സാഹചര്യത്തിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്ന തീരുമാനം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ഫേസ്ബുക്കിലൂടെ ആയിരുന്നു വി.ഡി സതീശൻ്റെ പ്രതികരണം.

കുറിപ്പിൻ്റെ പൂർണ്ണരൂപം:

‘വയനാട് പോരാടാനുള്ള ഊർജ്ജം തന്നു, ജീവിതകാലം മുഴുവൻ മനസിലുണ്ടാകും’, രാഹുൽ ഗാന്ധി

അത്രമേൽ പ്രിയപ്പെട്ട വയനാട്ടിൽ അതിലുമേറെ പ്രിയപ്പെട്ട പ്രിയങ്കയെ ആണ് രാഹുലും പാർട്ടിയും നിയോഗിക്കുന്നത്. വയനാട്ടിലേക്ക് പ്രിയങ്ക ഗാന്ധിക്ക് സ്വാഗതം. ചരിത്ര ഭൂരിപക്ഷത്തിൽ പ്രിയങ്ക കേരളത്തിൻ്റെ പ്രിയങ്കരിയാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ ആണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനാണ് തിങ്കളാഴ്‌ച ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുക ആയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.

0Shares