
കേരളത്തിൽ ഇന്ന് 1167 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തിയുണ്ടായപ്പോൾ സമ്പർക്കത്തിലൂടെ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 888 പേർക്കാണ്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്.

ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവർ ജില്ലാ അടിസ്ഥാനത്തിൽ: തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7
ഇന്ന് രോഗവിമുക്തരായവരുടെ കണക്കുകള്‍: തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36 എന്നിങ്ങിനെയാണ്
അതേസമയം രോഗവ്യാപനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ്. ഇന്ന് സംസ്ഥാനത്ത് സംഭവിച്ച നാല് മരണങ്ങള്‍ എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരുടെതാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 486 ഹോട്ടസ്‌പോട്ടുകളാണ് ഉള്ളത്.
