
അജാനൂർ / കാസർകോട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അജാനൂർ പഞ്ചായത്തിലെ വേലാശ്വരത്ത് നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ നിർവഹിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സർക്കാർ അനുവദിച്ച നാല് സെന്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്തിൻ്റെ പത്തുലക്ഷം മുപ്പത്തി ഏഴായിരം രൂപയും അജാനൂർ ഗ്രാമപഞ്ചായത്തിൻ്റെ മൂന്നുലക്ഷം രൂപയും ചെലവഴിച്ചാണ് പകൽവീട് ഒരുക്കിയത്. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ അധ്യക്ഷയായി.

അജാനൂർ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് കെ.സബീഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.സീത, അജാനൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.മീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്‌മി തമ്പാൻ, എം.ജി പുഷ്പ, അജാനൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ, പി.കൃഷ്ണൻ, ഒ.ബാലൻ, പി.കെ പ്രകാശൻ, പി.വിനോദ് എന്നിവർ സംസാരിച്ചു.
ബ്ലോക്ക് മെമ്പർ എ.ദാമോദരൻ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്‌സൺ കെ.സുമതി നന്ദിയും പറഞ്ഞു.
