ഓ.എല്‍.എക്സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിച്ചു; ഓൺലൈൻ തട്ടിപ്പിനിരയായി അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ; നഷ്ടപ്പെട്ടത് 34000 രൂപ

  • Post category:news
  • Reading time:1 min read
You are currently viewing ഓ.എല്‍.എക്സിലൂടെ പഴയ സോഫ വില്‍ക്കാന്‍ ശ്രമിച്ചു; ഓൺലൈൻ തട്ടിപ്പിനിരയായി അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ; നഷ്ടപ്പെട്ടത് 34000 രൂപ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ ഓൺലൈൻ തട്ടിപ്പിനിരയായി. അരവിന്ദ് കേജ്‌രിവാളിന്‍റെ മകൾ ഹർഷിത കേജ്‌രിവാളാണ് തട്ടിപ്പിനിരയായത്. ഒ.എൽ.എക്സിലൂടെ പഴയ സോഫ വിൽക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു തട്ടിപ്പ്. 34000 രൂപയാണ് ഹർഷിതയ്ക്ക് നഷ്ടപ്പെട്ടത്.

തന്‍റെ പഴയ സോഫ ഒ.എൽ.എക്സിൽ ലിസ്റ്റ് ചെയ്യുകയും അന്വേഷിച്ചെത്തിയ ഒരാളുമായി കച്ചവടം ഉറപ്പിയ്ക്കുകയുമായിരുന്നു. പണം കൈമാറാനായി ഒരു ബാർകോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെടുകയും ആദ്യം ചെറിയ ഒരു തുക ഇയാൾ ഹർഷിതയ്ക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് രണ്ട് തവണകളായി 34000 രൂപ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares