ദലിത് വിഭാഗക്കാരിയായ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് റിമാന്‍ഡില്‍

  • Post category:news
  • Reading time:1 min read
You are currently viewing ദലിത് വിഭാഗക്കാരിയായ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് റിമാന്‍ഡില്‍

വിവാഹ വാഗ്ദാനം നല്‍കി അധ്യാപികയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. കോഴിക്കോട് ജില്ലയിലെ എരവന്നൂര്‍ സ്വദേശി അമ്പലപ്പടി രഞ്ജിത്താണ് (34) പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ ദലിത് വിഭാഗക്കാരിയാണ് പരാതിക്കാരി.

ഭര്‍ത്താവുമായി അകന്ന് താമസിക്കുന്ന ഇവരുമായി യുവാവ് പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയതോടെ ഒരുമിച്ച് താമസവും തുടങ്ങി. യുവാവിന് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെ ഇവര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബലാത്സംഘം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

താനുമായി അകന്ന രഞ്ജിത്ത് സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ പറയുന്നു.ഇതിനിടെ രഞ്ജിത്തിന്‍റെ അമ്മ തന്നെ ആക്രമിക്കാൻ ശ്രമിച്ചതിന് പോലീസ് കേസ് നിലവിലുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി.

0Shares