കാസർകോട് സ്വകാര്യ ആശുപ്പത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട് സ്വകാര്യ ആശുപ്പത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കണ്ണൂര്‍ അടക്കമുളള വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. ജില്ലാ അതിര്‍ത്തികളിലും തമിഴ്നാട്, കര്‍ണാടക അതിര്‍ത്തികളിലും പരിശോധന ശക്തമാണ്. കാസർകോട്ടെ സ്വകാര്യ ആശുപ്പത്രികളിലേക്കുള്ള ഓക്സിജൻ വിതരണത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.

മംഗളൂരുവിൽ ഉൾപ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അവിടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ കാസർകോട് കളക്ടർ നൽകുന്ന സമ്മതപത്രം ഹാജരാക്കിയാൽ ഓക്സിജൻ നൽകാമെന്നും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അറിയിക്കുന്നു. കാസർകോട് ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

0Shares