എയിംസിനൊരു കയ്യൊപ്പ് ചാർത്തി ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസര്‍കോട്

  • Post category:local news
  • Reading time:1 min read
You are currently viewing എയിംസിനൊരു കയ്യൊപ്പ് ചാർത്തി ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസര്‍കോട്

കാസര്‍കോട്: ജില്ലയില്‍ എയിംസ് ആവശ്യപ്പെട്ട് കൊണ്ട് രൂപം കൊണ്ട ജനകീയ കൂട്ടായ്മയും ഡെയിലി റൈഡേഴ്‌സ് ക്ലബ്‌ കാസര്‍കോടും സംയുക്തമായി സംഘടിപ്പിച്ച ഒപ്പ് ശേഖരണ പരിപാടി ന്യൂ ബേവിഞ്ചയിലുള്ള സൈക്ലിസ്റ്റ് പോയിന്റിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ക്ലബ്ബ് രക്ഷാധികാരി മൊയ്‌തീൻ കുഞ്ഞി ഹാജി പൊയിനാച്ചിയുടെ സാന്നിധ്യത്തില്‍ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ്‌ അഡ്വക്കേറ്റ് പി.എ ഫൈസൽ അധ്യക്ഷത വഹിച്ചു.

ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന സലിം, എയിംസ് ജനകീയ കൂട്ടായ്മ വൈസ് ചെയർമാൻ സുലേഖ മാഹിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ക്ലബ്‌ വൈസ് പ്രസിഡന്റ്മാരായ അസ്‌ലം സ്റ്റാർ തളങ്കര, ശറഫുദ്ധീൻ, നിയാസ് ചട്ടഞ്ചാൽ സംസാരിച്ചു. തൗസീഫ് പി.ബി, റിഷാദ് തെക്കിൽ, അൻവർ സാദത്ത്, സൈദുദ്ദീൻ എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.

ചടങ്ങില്‍ ക്ലബ്ബിലെ മികച്ച സാമൂഹ്യ പ്രവർത്തകനായ ഗഫൂർ ബേവിഞ്ചയേയും, ക്ലബ്ബിലെ മികച്ച റൈഡറായ അസറുദ്ധീൻ കളനാടിനേയും അനുമോദിച്ചു. കാസര്‍കോട് മുതൽ കുമ്പള വരെയുള്ള ഹൈവേ നന്നാക്കാനും, കാസര്‍കോടിന് സൈക്കിൾ ട്രാക്ക് നിർമ്മിക്കാനുമായി നിവേദനം എം.എൽ.എ ക്ക് കൈമാറി.

ഷാഹിന സലീമും സുലേഖ മാഹിനും വനിതകളോട് സൈക്ലിങ്ലോട്ട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ടു.
ക്ലബ്ബ് ജനറൽ സെക്രട്ടറി അൻസാരി മീത്തൽ സ്വാഗതവും, ക്ലബ്‌ ട്രഷറർ റിഷാദ് പി.ബി നന്ദിയും പറഞ്ഞു.

0Shares