
കാസർകോട്: ലോക ഹെൽമറ്റ് ബോധവൽക്കരണ ദിനമായ ഇന്ന് ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസർകോട് ഹെൽമറ്റ് ബോധവൽക്കരണവും, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് സമ്മാനവും നൽകി. ക്ലബ്ബിലെ അംഗങ്ങൾക്ക് ഹെൽമറ്റ് ധരിപ്പിച്ച് കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര നിയവിരുദ്ധമാണെന്നും നിർബന്ധമായും ഹെൽമറ്റ് ധരിച്ച് മാത്രമേ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യാൻ പാടുള്ളു എന്നും ഡി.വൈ.എസ്.പി നിർദ്ദേശിച്ചു.

എല്ലാ വിധ സുരക്ഷയും പാലിച്ച് രാവിലെ സൈക്കിളുമായുള്ള യാത്ര കാഴ്ചയിൽ കൗതുകമുണർത്തുന്നു എന്നും, ക്ലബ്ബിന്‍റെ സാമൂഹ്യ പ്രതിബന്ധത ജില്ലയ്ക്ക് മുതൽകൂട്ടാണെന്നും അഭിപ്രായപ്പെട്ടു. ചടങ്ങില്‍ മൊയ്തീൻ കുഞ്ഞി ഹാജി പൊയിനാച്ചി അധ്യക്ഷത വഹിച്ചു. നിയാസ് ചട്ടഞ്ചാൽ, ഷറഫുദീൻ, ഗഫൂർ ബേവിഞ്ച, തൗസീഫ് പി.ബി, മജീദ് എഡ്റൂട്സ്, അസർ കളനാട്, റിഷാദ് തെക്കിൽ, സാജിദ് പാണൂസ്, സൈദുദ്ദീൻ, ഷറാഹിൽ റംഷാദ് എന്നിവർ സംസാരിച്ചു. അൻവർ ടി.പി സ്വാഗതവും റിഷാദ് പി.ബി നന്ദിയും പറഞ്ഞു.

ഇരു ചക്ര വാഹനപകടത്തിൽ മിക്കവാറും ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത് ഹെല്‍മെറ്റിന്‍റെ ഉപയോഗം ഇല്ലാത്തത് കൊണ്ടാണെന്നും റൈഡറും പിറകിലിരിക്കുന്ന ആളും അത് കുട്ടികൾ ആണെങ്കിൽ പോലും ഹെല്‍മെറ്റ് ഉപയോഗിക്കുന്ന സംസ്കാരം തുടങ്ങണമെന്നും കുട്ടികൾക്ക്കിഡ്സ് ഹെൽമറ്റ് ഉപയോഗിക്കാനും തുടങ്ങണമെന്നും ക്ലബ്ബ് പ്രസിഡന്റ് അഡ്വ.പി.എ. ഫൈസൽ അഭിപ്രായപ്പെട്ടു.
