“സ്പളൻഡിഡ്” കരുത്തരാകാൻ കരുതിയിരിക്കാം: എസ്. കെ. എസ്. എസ്. എഫ് സൈബർ സുരക്ഷാ ബോധവൽകരണ ക്യാമ്പയിന് തുടക്കമായി

  • Post category:local news
  • Reading time:1 min read
You are currently viewing “സ്പളൻഡിഡ്” കരുത്തരാകാൻ കരുതിയിരിക്കാം: എസ്. കെ. എസ്. എസ്. എഫ് സൈബർ സുരക്ഷാ ബോധവൽകരണ  ക്യാമ്പയിന് തുടക്കമായി

അണങ്കൂർ/ കാസര്‍കോട്: സുരക്ഷിത സൈബർ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, കൗമാരപ്രായക്കാർ തുടങ്ങിയവരെ ബോധവൽക്കരിക്കാൻ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ദ്വൈമാസ കാംപയിന്‍റെ ജില്ലാ തല ഉദ്ഘാടനം കാസർക്കോട് പോലീസ് സ്റ്റേഷൻ എസ്. ഐ വിഷ്ണുപ്രസാദ് അണങ്കുർ ഇസ്ലാമിക് സെൻററിൽ നിർവ്വഹിച്ചു.

ഓൺലൈൻ പഠന രീതിയില്‍ ഒരു വർഷം പിന്നിടുമ്പോൾ നെറ്റ് അഡിക്ഷനും സൈബർ ചൂഷണങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. “സ്പളൻഡിഡ്” കരുത്തരാകാൻ കരുതിയിരിക്കാം എന്നതാണ് കാംപയിനിന്‍റെ സന്ദേശം. നെറ്റ് അഡിക്ഷൻ, ഓൺലൈൻ ചൂഷണങ്ങൾ, സൈബർ നിയമങ്ങൾ, നിയന്ത്രണ രീതികൾ തുടങ്ങിയ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ,വെബിനാർ , ചർച്ചകൾ,ഓൺലൈൻ അഡിക്ഷൻ സർവ്വേ,സാമൂഹ്യ മാധ്യമ ഇടപെടലുകൾ, കൗൺസിലിംഗ്, ക്യാമ്പുകൾ,സപ്പോട്ടിംഗ് കൂട്ടായ്മകളുടെ രൂപീകരണം, സൗജന്യ ടെലി കൗൺസിലിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ് , ആത്മീയവബോധനം, മാനസികാരോഗ്യ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ പരിപാടികളാണ് ക്യാമ്പയിനുമായി സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് ജില്ലാ പ്രസിഡൻ്റ് സുഹൈർ അസ്ഹരി പള്ളങ്കോട് ചടങ്ങില്‍ അദ്ധ്യക്ഷനായി, എം.എ നജീബ് വിഷയവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി സ്വാഗതം പറഞ്ഞു. സയ്യിദ് ബുർഹാൻ തങ്ങൾ ഹുദവി പ്രാർത്ഥന നടത്തി.

എസ്. ഇ. എ സംസ്ഥാന വർക്കിംങ് സെക്രട്ടറി സിറാജുദ്ധീൻ ഖാസി ലൈൻ, യൂനുസ് ഫൈസിക്കാക്കടവ്, ശറഫുദ്ധീൻ കുണിയ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, പി.എച്ച് അസ്ഹരി കളത്തൂർ, സുബൈർ ഖാസിമി തൃക്കരിപ്പൂർ, അസീസ് പാടലടുക്ക, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, സഈദ് അസ്അദി പുഞ്ചാവി, ലത്തീഫ് കൊല്ലമ്പാടി, അഷ്റഫ് ഫൈസി കിന്നിംങ്ങാർ, ജമാൽ ദാരിമി ആലംപാടി, ശിഹാബ് അണങ്കൂർ, മഹ്മൂദ് ദേളി, സിദ്ധീഖ് ബെളിഞ്ചം അർഷാദ് മൊഗ്രാൽ പുത്തൂർ, ബിലാൽ ആരിക്കാടി, മുസ്തഫ കമ്പാർ, ഹമീദ് ചേരങ്കൈ, മഹ് ഷൂഖ് അറന്തോട്, ഫൈസൽ ഹുദവി ബെദിര, റഷീദ് ബെദിര, യൂസുഫ് ചെമ്മനാട് തുടങ്ങിയവർ സംബന്ധിച്ചു.

0Shares