
സ്വപ്‌ന സുരേഷിനെതിരായ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. വിജേഷ് പിള്ളയുടെ പരാതിയിലാണ് അന്വേഷണം. അന്വേഷണ ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ്. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തില്‍ നിന്നും പിന്മാറാന്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്‌നയുടെ ആരോപണത്തിലാണ് വിജേഷ് പരാതി നല്‍കിയത്.
വിജേഷ് പിള്ള ഡി.ജി.പിയ്ക്ക് നല്‍കിയ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. സാധാരണഗതിയില്‍ പരാതി നല്‍കുമ്പോള്‍ ജില്ലയിലെ ലോക്കല്‍ പൊലീസിനെ കൊണ്ടാണ് അന്വേഷിക്കുന്നത്.

അത് മറികടന്നു കൊണ്ടാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കെ.ടി ജലീലിൻ്റെ പരാതിയിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇതാണ്. പരാതിക്കാരന്‍ കണ്ണൂരില്‍ നിന്നുമായത് കൊണ്ട് കേസ് കേരളത്തിലെ ഏജന്‍സികളാകും അന്വേഷിക്കുക.
അതേസമയം ബ്രഹ്മപുരം തീപിടിത്തത്തിലും ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. കരാര്‍ കമ്പനിയുമായുള്ള ഇടപാടില്‍ എം.ശിവശങ്കറിന് പങ്കുണ്ട്. മുഖ്യമന്ത്രി മൗനം പാലിച്ചത് അതുകൊണ്ടാണെന്നും സ്വപ്‌ന ഫെയ്സ്ബുക്കില്‍ ചൊവാഴ്‌ച കുറിച്ചിരുന്നു. വിഷയത്തില്‍ 12 ദിവസമായി മുഖ്യമന്ത്രി തുടരുന്ന മൗനത്തെ വിമര്‍ശിച്ചുള്ളതാണ് ഇംഗ്ലീഷിലുള്ള കുറിപ്പ്.
