ചേനയെന്ന് കരുതി കത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്‌ച നഷ്ടമായി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ചേനയെന്ന് കരുതി കത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്‌ച നഷ്ടമായി

കൊല്ലം: കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി.ടി.സി വിദ്യാർത്ഥിനിയുമായ യുവതിക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിൻ്റെ കാഴ്‌ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്.

വെള്ളിയാഴ്‌ച രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്.

ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. പരീക്ഷക്ക് പോകേണ്ട യുവതി അതിന് തയാറെടുക്കുന്നതിനിടെ ആണ് സ്ഫോടനം ഉണ്ടായതും ഗുരുതരമായി പരിക്കേറ്റതും.

0Shares