
കാസര്‍കോട്: കേരളത്തില്‍ സി.പി.എം കൊലക്കത്തിക്കിരയായ യുവാക്കളുടെ അമ്മമാരുടെ കണ്ണീരില്‍ സി.പി.എം ദഹിച്ചു ചാമ്പലാവുമെന്നും, അമ്മമാര്‍ക്ക് സമാധാനം ഉറപ്പു വരുത്താനാവാത്ത എൽ.ഡി.എഫിൽ നിന്ന് മറ്റൊരുറപ്പും കേരളം ആഗ്രഹിക്കുന്നില്ലെന്നും വനിതാലീഗ് ജില്ലാ കമ്മിറ്റി.

വോട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് നിരപരാധിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത് വരാന്‍ പോവുന്ന പരാജയം മുന്നില്‍ കണ്ട വെപ്രാളമാണെന്ന് യോഗം പരിഹസിച്ചു. ജില്ലാ പ്രസിഡണ്ട് പി.പി.നസീമടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി മുംതാസ് സമീറ സ്വാഗതം പറഞ്ഞു. ആയിഷസഹദുള്ള, ആയിഷ എണ്‍മകജെ, ഷക്കീലമജീദ്, സിയാനഹനീഫ്, താഹിറ താജുദ്ധീന്‍,ഖദീജ ഹമീദ് എന്നിവർ പ്രസംഗിച്ചു.
