
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ നാല് മന്ത്രിമാര്‍ വീണ്ടും മത്സരിക്കുന്നതില്‍ സി.പി.എമ്മിനുള്ളിൽ എതിര്‍പ്പ്. ഇ.പി ജയരാജന്‍, എ.കെ ബാലന്‍, തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ മത്സരിക്കുന്നതിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് എതിര്‍പ്പുയര്‍ന്നത്.

സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിൽ രണ്ട് ടേം വ്യവസ്ഥ പാലിക്കണമെന്നാണ് യോഗത്തിലെ പൊതുവായ അഭിപ്രായം. അതേസമയം, സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകുമെന്നാണ് സൂചന. എൽ.ഡി.എഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സി.പി.എം നേതൃത്വം തീരുമാനിക്കും.
