
കണ്ണൂരിൽ നടന്ന സി.പി.എം 23 -മത് പാർട്ടി കോൺഗ്രസിന് സമാപനം കുറിച്ചുകൊണ്ട് കണ്ണൂർ നഗരത്തെ ത്രസിപ്പിക്കുന്ന കരുത്തുറ്റ ചുവപ്പ് സേന മാർച്ച് നയിച്ചത് ജില്ലാ ക്യാപ്റ്റൻ സക്കീർ ഹുസൈൻ . ഇരിട്ടി പാർട്ടി ഏരിയ സെക്രട്ടറിയാണ് സക്കീർ ഹുസൈൻ. തലശ്ശേരി ഏരിയ കമ്മറ്റി അംഗം എ.കെ രമ്യയാണ് വൈസ്. ക്യാപ്റ്റൻ.

കണ്ണൂർ ജില്ലയിലെ 18 ഏരിയ കമ്മിറ്റിക്ക് കീഴിലായി തെരഞ്ഞെടുക്കപ്പെട്ട 2300 ഓളം വളണ്ടിയർമാരാണ് മാർച്ചിൽ അണിനിരന്നത്. ഓരോ ഏരിയ കമ്മിറ്റിക്ക് കീഴിലും ക്യാപ്റ്റൻ വൈസ് ക്യാപ്റ്റന് പുറമെ 31 പേരടങ്ങുന്ന രണ്ട് വീതം പുരുഷ- വനിത സ്‌ക്വാഡുകളും. റെഡ് വളണ്ടിയമാർക്ക് പുറമെ ജില്ലയിലെ 20 ബാന്റ് സെറ്റും മാർച്ചിൻ്റെ ഭാഗമായി അണിനിരന്നു. ബാന്റ് ഡിസ്പ്ലേ മാർച്ചും ഉണ്ടായിരുന്നു. നായനാർ അക്കാദാമി പരിസരത്തുനിന്നും പകൽ 3.30ന് ആരംഭിച്ച മാർച്ച് പൊതുസമ്മേളന നഗരിയിൽ പാർട്ടി ജനറൽ സെക്രട്ടറി ഗാർഡ് ഓഫ് ഓർണർ സ്വീകരിച്ചു.
