മന്ത്രി രാധാകൃഷ്‌ണനും ശൈലജയും മുകേഷും; നാല് എം.എല്‍.എമാരും രണ്ട് മുന്‍ മന്ത്രിമാരും മത്സരിക്കും, സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

You are currently viewing മന്ത്രി രാധാകൃഷ്‌ണനും ശൈലജയും മുകേഷും; നാല് എം.എല്‍.എമാരും രണ്ട് മുന്‍ മന്ത്രിമാരും മത്സരിക്കും, സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ഥികളെ തീരുമാനിച്ചു. വടകരയിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ മത്സരിക്കും. ആലത്തൂരില്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍ ആകും മത്സരിക്കുക.

ചാലക്കുടിയിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ ഷൈൻ എന്നിവര്‍ മത്സരിക്കും.

തിരുവനന്തപുരം, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ മത്സര രംഗത്തിറക്കാനാണ് തീരുമാനം.

ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. സ്ഥാനാര്‍ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച ചെയ്‌ത ശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

0Shares