സി.പി.എം പ്രവര്‍ത്തകര്‍ രമ്യ ഹരിദാസിന്‍റെ വാഹനം തടഞ്ഞു; കരിങ്കൊടി കെട്ടി; ഭീഷണിപ്പെടുത്തിയെന്നും എം.പിയുടെ പരാതി

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം പ്രവര്‍ത്തകര്‍ രമ്യ ഹരിദാസിന്‍റെ വാഹനം തടഞ്ഞു; കരിങ്കൊടി കെട്ടി; ഭീഷണിപ്പെടുത്തിയെന്നും എം.പിയുടെ പരാതി

വെഞ്ഞാറമൂട്ടിൽ വച്ച് ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്‍റെ വാഹനം സി.പി.എം പ്രവര്‍ത്തകര്‍ തടയുകയും വാഹനത്തില്‍ കരിങ്കൊടി കെട്ടുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതി. തിരുവനന്തപുരത്തു നിന്നും ചങ്ങനാശ്ശേരിക്ക് പോകുമ്പോൾ രാവിലെ 9 മണിയോടെയായിരുന്നു സംഭവമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.

കാറിന്‍റെ മുന്‍സീറ്റിലായിരുന്നു താന്‍. സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ വാഹനം നിര്‍ത്തി. ഇതിനിടെ ഒന്നുരണ്ടുപേര്‍ വാഹനത്തില്‍ ഇടിക്കുകയും, വാഹനത്തില്‍ കരിങ്കൊടി കെട്ടുകയുമായിരുന്നു. കോണ്‍ഗ്രസുകാര്‍ ആരും ഇതുവഴി പോകേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പിന്നാലെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി രമ്യ ഹരിദാസ് പറഞ്ഞു.

0Shares