കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന; ഉയര്‍ന്നത് വ്യാപക പ്രതിഷേധം; നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു; പകരം പ്രവാസികള്‍ ചെയ്യേണ്ടത് ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന; ഉയര്‍ന്നത് വ്യാപക പ്രതിഷേധം; നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു; പകരം പ്രവാസികള്‍ ചെയ്യേണ്ടത് ഇതാണ്

വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കും. ഉത്തരവിനെതിരെ വിവധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുന്നത്.വിമാനയാത്രയ്ക്കു മുന്‍പ് ആന്റിബോഡി ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

20ാം തീയതി മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കോവിഡ് നെഗറ്റീവ് ആണെന്ന പരിശോധനാ ഫലമുള്ളവര്‍ക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്.

വിദേശ നാടുകളില്‍നിന്ന്, വിശേഷിച്ച് ഗള്‍ഫ് നാടുകളില്‍നിന്ന് എത്തുന്നവരില്‍ കുറേപ്പേരില്‍ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലായിരുന്നു ഈ നിബന്ധന നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇത് ഈമാസം 20-ന് പ്രാബല്യത്തില്‍ കൊണ്ടുവരാനായിരുന്നു തീരുമാനിച്ചിരുന്നത്. സൗദിയില്‍ കോവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ രണ്ടു മുതല്‍ എട്ടു ദിവസം വരെ സമയമെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 48 മണിക്കൂറിനുള്ളില്‍ ലഭിച്ച പരിശോധന ഫലം വേണമെന്ന സംസ്ഥാന സര്‍ക്കാറിന്‍റെ നിലപാട് പ്രായോഗികമല്ല.

ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍ കോവിഡ് പരിശോധന നടത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടും ചെലവും സാധാരണ പ്രവാസികള്‍ക്ക് മടങ്ങിവരവിന് തടസമാകും.അതുകൊണ്ട് ഉത്തരവ് പിന്‍വലിക്കണമെന്നാണ് പ്രവാസി സംഘടനകളടക്കം ആവശ്യപ്പെട്ടിരുന്നു.

0Shares