അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും കോവിഡ് ; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും കോവിഡ് ; സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേന്ദ്ര മന്ത്രിസഭയിൽ അമിത് ഷായ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാനും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു.

ധര്‍മ്മേന്ദ്ര പ്രധാന്‍റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ധര്‍മ്മേന്ദ്ര പ്രധാന്‍ ഐസൊലേഷനില്‍ പോവുകയും ചെയ്തിരുന്നു. കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് പ്രധാന്‍. ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു.

0Shares