കണ്ണൂരില്‍ സമ്പര്‍ക്ക രോഗവ്യാപനം കൂടുതൽ എന്ന് മുഖ്യമന്ത്രി; ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരും

  • Post category:news
  • Reading time:1 min read
You are currently viewing കണ്ണൂരില്‍ സമ്പര്‍ക്ക രോഗവ്യാപനം കൂടുതൽ എന്ന് മുഖ്യമന്ത്രി; ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരും

കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം കോവിഡ് ബാധിക്കുന്നതിന്‍റെ തോത് കൂടുതലാണെന്ന് മുഖ്യമന്ത്രി. രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇടങ്ങളില്‍ ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10 ശതമാനമാണ്. എന്നാല്‍ കണ്ണൂര്‍ ജില്ലയില്‍ അത് 20 ശതമാനമാണ്. ഇപ്പോഴുള്ള 93 ആക്ടീവ് കേസുകളില്‍ 19 എണ്ണം സമ്പര്‍ക്കത്തിലൂടെ വന്നതാണ്. കണ്ണൂരില്‍ കൂടുതല്‍ കര്‍ക്കശ നിലപാടിലേയ്ക്ക് പോകേണ്ടിവരുമെന്നും മുഖ്യന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് പുതിയതായി 22 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകള്‍ ആയി ഉള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. 101 ഹോട്ട് സ്‌പോട്ടുകൾ നിലവിലുണ്ട്.

0Shares