
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കും കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവ് ആവുകയായിരുന്നു.

ഉപദേശകയായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ട്രംപും മെലാനിയയും നിരീക്ഷണത്തിലായിരുന്നു. കൊവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്‍റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാന്‍പോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല.
