
സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2433 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് പകര്‍ന്നത്. അതേസമയം, 2111 പേര്‍ രോഗമുക്തരായി.
ഇന്ന് പതിനൊന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 40,168 സാമ്പിളുകള്‍ പരിശോധിച്ചതായും ഇപ്പോള്‍ സംസ്ഥാനത്താകെ 21,800 കോവിഡ് ആക്ടീവ് കേസുകളാണുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് തീരദേശം എന്നത് മാറി മിക്കയിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. 590 പേർക്ക് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ആക്ടീവ് കേസുകൾ 21,800 ആണ്. കഴിഞ്ഞ 24 മണിക്കൂറിൽ 40,162 സാമ്പിളുകൾ പരിശോധിച്ചു. കൊല്ലത്ത് കോർപറേഷൻ പരിധിയിൽ രോഗവ്യാപനം വ്യാപകമാണ്.

പത്തനംതിട്ടയിൽ ഗ്രാമങ്ങളിൽ രോഗനിർണയത്തിന് ആന്റിജൻ പരിശോധന നടത്തും.ആലപ്പുഴ മെഡിക്കൽ കോളേജിൽ 190 പേർ ക്വാറന്റൈനിൽ പോയി. കോട്ടയത്ത് നഗര പ്രദേശത്താണ് കൊവിഡ് ബാധ കൂടുതൽ. കോഴിക്കോട് തീരദേശങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമാണ്.
കോഴിക്കോട് മലാപറമ്പിൽ റീജണൽ ടെസ്‌റ്രിംഗ് ലാബ് ഞായറാഴ്‌ച ഉദ്‌ഘാടനം ചെയ്യും. 23 സർക്കാർ ലാബുകളും 10 സ്വകാര്യ ലാബുകളുമാണുളളത്. ഇതോടെ സംസ്ഥാനത്ത് ആകെ 33 ആർ. ടി. പി. സി. ആർ ലാബുകളായി.