വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് ; മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു; ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉൾപ്പെടെ ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിർദ്ദേശം

  • Post category:news
  • Reading time:1 min read
You are currently viewing വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് ; മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു; ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഉൾപ്പെടെ ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിർദ്ദേശം

വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറംകെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. അതിനിടെ മലപ്പുറത്ത് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 300 ഓളം പേര്‍ ക്വാറന്റീനില്‍ പോയി.

ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം പത്തിന് അന്തരിച്ച കെ. അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റഷാദ് ഇസ്ലാമിക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാവനൂര്‍ സ്വദേശിയും ചടങ്ങില്‍ പങ്കെടുത്തു.

0Shares