കേരളത്തില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു; 39കാരന്‍ മരിച്ചത് ആലപ്പുഴയില്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു; 39കാരന്‍ മരിച്ചത് ആലപ്പുഴയില്‍

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയിയാണ് മരിച്ചത്. 39 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഇയാള്‍ക്ക് കരള്‍ രോഗം ഉണ്ടായിരുന്നു. അവസാന നിമിഷം രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.

അതേസമയം, മുംബൈയില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിയുടെ നില അതീവ ഗുരുതരമാണ്. എറണാകുളത്ത് കൊവിഡ് ചികിത്സയിലാണ് വൃദ്ധയുള്ളത്. ഇന്നലെയാണ് ഇവര്‍ മുംബൈയില്‍ നിന്നും ട്രെയിന്‍ വഴി എറണാകുളത്തെത്തിയത്. 80 വയസുകാരിയാണ് അത്യാസന്ന നിലയിലുള്ളത്. ഇന്നലെ നടത്തിയ സാംപിള്‍ പരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരെ ക്വാറന്റീന്‍ ചെയ്തു.

0Shares