കോവിഡ് 19: കാസര്‍കോട് കളക്ടറുടെ പരിശോധനാഫലം നെഗറ്റീവ്; ഐ.ജിമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing കോവിഡ് 19: കാസര്‍കോട് കളക്ടറുടെ പരിശോധനാഫലം നെഗറ്റീവ്; ഐ.ജിമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു

കാസർകോട് ജില്ലയിലെ കോവിഡ് സ്ഥരീകരിച്ച മാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയ കളക്ടർ ഡി. സജിത് ബാബുവിന്‍റെ പരിശോധനാഫലം നെഗറ്റീവ്. അടുത്തിടെ കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ ഇദ്ദേഹത്തിന്‍റെ അഭിമുഖം എടുത്തിരുന്നു.

അതോടുകൂടിയാണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. അതേസമയം ഇന്ന് ഐ.ജി വിജയ് സാക്കറെ, ഐ.ജി അശോക് യാദവ് എന്നിവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതിനാലാണ് ഇവരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടത്.

0Shares