നിരീക്ഷണത്തിനിടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം: 55കാരന്‍ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing നിരീക്ഷണത്തിനിടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമം: 55കാരന്‍ ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് വീണ് മരിച്ചു

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അന്‍പത്തിയഞ്ചുകാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് മരിച്ചു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം.

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കല്‍പ്പന ചൗള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 55 കാരനാണ് മരിച്ചത്. പാനിപ്പത്ത് സ്വദേശിയായ ഇദ്ദേഹം കെട്ടിടത്തിന്‍റെ ആറാമത്തെ നിലയില്‍ നിന്നാണ് വീണ് മരിച്ചത്.

ബെഡ് ഷീറ്റുകളും പോളിത്തീന്‍ ഷീറ്റും ഷര്‍ട്ടും ഉപയോഗിച്ച് കയറ് ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പോലീസ് പറയുന്നു. ഇദ്ദേഹത്തിന്‍റെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്.

0Shares