കേരളത്തില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 21 പേര്‍ക്ക്; കാസര്‍കോട് ജില്ലയില്‍ 8; സംസ്ഥാനത്താകെ 1,65,934 പേ‍ർ നിരീക്ഷണത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 21 പേര്‍ക്ക്; കാസര്‍കോട് ജില്ലയില്‍ 8; സംസ്ഥാനത്താകെ 1,65,934 പേ‍ർ നിരീക്ഷണത്തില്‍

കേരളത്തില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 21 പേര്‍ക്ക്. ഇതിൽ കാസര്‍കോട് 8 , ഇടുക്കി 5 , 2 പേര്‍ കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒരാള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 1,65,934 പേ‍ർ ആകെ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,65,297 പേ‍ർ വീടുകളിലും 643 പേ‍ർ ആശുപത്രികളിലുമാണ്.

145 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8456 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 7622 എണ്ണം നെ​ഗറ്റീവ് റിസൽട്ടാണ്. ഇന്നു രോ​ഗം സ്ഥിരീകരിച്ച രണ്ട് പേർ നിസാമൂദിനിൽ പോയവരാണ് ഇതിൽ ഒരാൾ ​ഗുജറാത്തിൽ നിന്നാണ് വന്നത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായി രണ്ട് രോ​ഗികളുടെ ഫലം നെ​ഗറ്റീവാണ്. ചികിത്സയിലുള്ള നാല് വിദേശികളുടെ ഫലവും നെ​ഗറ്റീവായിട്ടുണ്ട്.

ഇന്നത്തെ പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ഇതുവരെ സ്വീകരിച്ച പ്രതിരോധന നടപടികൾ വിശദീകരിച്ചിട്ടുണ്ട്. വിദേശത്തെ മലയാളികൾക്ക് അതതു രാജ്യങ്ങളിൽ എംബസികളുടെ സഹായത്തോടെ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു. ഇവിടെ നിന്നും വിദേശത്തു പോയി ജോലി ചെയ്യുന്ന നഴ്സുമാ‍ർക്ക് വ്യക്തി​ഗത സുരക്ഷാഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

0Shares