കേരളത്തിൽ വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ വീണ്ടും കോവിഡ് മരണം; സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി

കോവിഡ് ബാധിച്ചു കൊല്ലം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാർ (68) മരിച്ചു. ഡൽഹിയിൽ നിന്ന് ഈ മാസം 10നു നാട്ടിലെത്തി. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 17നു കൊല്ലം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.

അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ജീവൻരക്ഷാ മരുന്ന് പോലീസാണ് കൊച്ചിയിൽ നിന്നെത്തിച്ചു കൊടുത്തത്. ഇന്നു രാവിലെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

0Shares