
അന്താരാഷ്‌ട്ര തലത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ മറികടന്ന് അമേരിക്ക.യു.എസില്‍ ഇതുവരെ 20,577 പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടു. ഇറ്റലിയില്‍ 19, 468 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരും അമേരിക്കയില്‍ തന്നെ. 5.32 ലക്ഷം ആളുകള്‍ക്കാണ് യു.എസില്‍ രോഗം ബാധിച്ചത്. 11,471 പേരുടെ നില അതിഗുരുതരമായി തുടരുകയാണ്.

ഒരു ദിവസത്തില്‍ 2018 പേരാണ് അമേരിക്കയില്‍ മരിച്ചത്. ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്‍റെ പ്രധാന ഹോട്‌സ്‌പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. ബ്രിട്ടനിലും മരണസംഖ്യ പതിനായിരത്തോടടുക്കുകയാണ്. ഇതുവരെ 9875 പേരാണ് ബ്രിട്ടനില്‍ മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
