തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ്: താലൂക്ക് ഓഫീസ് അടച്ചു; ഫോര്‍ട്ട്‌ കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് നിയന്ത്രിത മേഖലകളില്‍ ഇളവ് നല്‍കില്ലെന്ന് അധികൃതര്‍

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരില്‍  തഹസില്‍ദാര്‍ക്ക് കൊവിഡ്: താലൂക്ക് ഓഫീസ് അടച്ചു; ഫോര്‍ട്ട്‌ കൊച്ചിയില്‍ കര്‍ഫ്യൂ; ബലിപെരുന്നാളിന് നിയന്ത്രിത മേഖലകളില്‍ ഇളവ് നല്‍കില്ലെന്ന് അധികൃതര്‍

തൃശൂരില്‍ തഹസില്‍ദാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ തലപ്പിള്ളി താലൂക്ക് ഓഫീസിലെ തഹസില്‍ദാര്‍ക്കാണ് കൊവിഡ്. ഇതോടെ താലൂക്ക് ഓഫീസ് അടച്ചു. ജീവനക്കാരോട നീരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ആലുവയിലെ നിയന്ത്രണങ്ങള്‍ക്ക് മാറ്റമില്ല. ബലിപെരുന്നാളിന് നിയന്ത്രിത മേഖലകളില്‍ ഇളവ് നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു. പള്ളികളില്‍ കൂട്ടനമസ്‌കാരവും അനുവദിക്കില്ലെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.

0Shares