കോവിഡ്-19 സമ്പര്‍ക്ക വ്യാപനം: നീലേശ്വരത്ത് നിയന്ത്രണം കടുപ്പിച്ചു; ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

  • Post category:local news
  • Reading time:1 min read
You are currently viewing കോവിഡ്-19 സമ്പര്‍ക്ക വ്യാപനം:  നീലേശ്വരത്ത് നിയന്ത്രണം കടുപ്പിച്ചു;  ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

നീലേശ്വരം നഗരസഭാ പരിധിയില്‍ കോവിഡ്-19 സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജാഗ്രതപരിപാലന സമിതി യോഗം തീരുമാനിച്ചു. നീലേശ്വരം നഗരസഭയിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു. ഈ നിയന്ത്രണം അടുത്ത ശനിയാഴ്ച്ച വരെ കര്‍ശനമായി നിലനില്‍ക്കും.

അതോടൊപ്പം ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കുവാനും തീരുമാനിച്ചു. വഴിയോരങ്ങളില്‍ പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, മത്സ്യം എന്നിവ അനധികൃതമായി വില്‍പ്പന നടത്തുന്നത് നാളെ മുതല്‍ നിരോധിക്കും. ഹോട്ടലുകള്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാവുന്നതും വൈകീട്ട് ആറ് മണിക്ക് ശേഷം പാര്‍സലുകള്‍ മാത്രമേ നല്‍കാവു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുന്നതോടൊപ്പം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും തീരുമാനിച്ചു.

നിശ്ചയിക്കപ്പെടുന്ന കണ്ടെയ്‌മെന്റ് സോണുകളില്‍ താമസ്സിക്കുന്ന ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. 10 വയസ്സിന് താഴെയുള്ള കുട്ടികളും 65 വയസ്സിന് മുകളില്‍ ഉള്ള ആളുകളും അനാവശ്യയാത്രകള്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്. കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് ഇടയാക്കുന്ന ആരോഗ്യ സുരക്ഷ വീഴ്ച്ചകള്‍ കാണിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം പോലീസ് നടപടികള്‍ സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ്‌റാഫി, കൗണ്‍സിലര്‍മാരായ എറുവാട്ട് മോഹനന്‍, പി.കെ.രതീഷ്, എ.വി.സുരേന്ദന്‍, പി.മനോഹരന്‍, പി.ഭാര്‍ഗ്ഗവി, നീലേശ്വരം പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.മനോജ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ബാലകൃഷ്ണന്‍, പി.വിജയകുമാര്‍, ഇബ്രാഹിം പറമ്പത്ത്, പി.മോഹനന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ്, നഗരസഭാ സെക്രട്ടറി സി.കെ.ശിവജി, താലൂക്ക് ആശുപത്രി എച്ച്.ഐ.കെ.ശശീധരന്‍, ജെ.എച്ച്.ഐ പി.പി.സ്മിത, വ്യാപാരി സംഘടനാ പ്രതിനിധികളായ കെ.വി.സുരേഷ്‌കുമാര്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares