
ട്രാക് സ്യൂട്ടും ബനിയനുമിട്ട് ഹെഡ് ഫോണു ഉപയോഗിച്ചു കൊണ്ട് സംസാരിച്ചുകൊണ്ടു നിൽക്കുന്ന ഒരു സുന്ദര ഫ്രീക്കൻ എന്നേ ദൂരത്തു നിന്ന് കണ്ടാൽ തോന്നൂ. പക്ഷേ അടുത്തെത്തിയാൽ കൈയ്യിലൊരു ടാഗ് തൂക്കിപ്പിടിച്ച ഒരു സുന്ദരൻ പ്രതിമ . ടാഗിൽ കൊറോണ പ്രതിരോധത്തിന്‍റെ ബ്രേക്ക് ദി ചെയിൻ സന്ദേശം, മാത്രമല്ല, ഈ പ്രതിമ കൈചൂണ്ടിക്കാണിക്കുന്നത്കൈ കഴുകാൻ സോപ്പും കാൽക്കൊണ്ട് തുറക്കുന്ന വാട്ടർ പൈപ്പുമാണ്

കാസര്‍കോട് ജില്ലയിലെ നീലേശ്വരം താലൂക്കാശുപത്രിയിലേക്ക് വരുന്നവർ ആരും പറയാതെ തന്നെ ഒരു പ്രതിമയെ അനുസരിക്കുന്ന കാഴ്ച കൗതുകമുണർത്തുന്നുണ്ട്. കൂടെ നിന്ന് ഫോട്ടോ എടുക്കുന്നവരും ധാരാളം.
താലൂക്കാശുപത്രി ജീവനക്കാരൻ ബെന്നിയാണ് ഇതിന്‍റെ ശില്പി. ഇവിടെ സമീപമുള്ള കാൽ കൊണ്ട് തുറക്കുന്ന പൈപ്പും ബെന്നിയുടെ തന്നെ സൃഷ്ടിയാണ്.
