
രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ബാധിതര്‍. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15143 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാദ്യമാണ് ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,10,461 ആയി ഉയര്‍ന്നു. 1,69,451 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

2,27,756 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് അതിവേഗം കോവിഡ് വ്യാപിക്കുന്നതിനിടെ രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്. 24 മണിക്കൂറിനിടെ 306 പേര്‍ കോവിഡ് ബാധിച്ച് രാജ്യത്ത് മരിക്കുകയും ചെയ്തു. ഇതോടെ 13254 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ 1,28,205 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 5984 പേര്‍ സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. 56,746 പേര്‍ക്ക് കോവിഡ് കണ്ടെത്തിയ ഡല്‍ഹിയില്‍ 2,112 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 26680 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ 1638 പേരാണ് മരണപ്പെട്ടത്. തമിഴ്നാട്ടില്‍ 56845 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 704 മരണവും റിപ്പോര്‍ട്ട് ചെയ്തു.
