
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി.കമറുദീന്‍ എം.എല്‍.എയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. കമറുദീൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് കിട്ടിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കാസര്‍കോട് എസ്.പി. ഓഫിസില്‍വച്ചാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് കാസർകോട് എസ്.പി. ഓഫിസില്‍ 5 മണിക്കൂറോളമാണ് അന്വേഷണ സംഘം കമറുദീനെ ചോദ്യം ചെയ്തത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 115 എഫ്.ഐ.ആറുകളാണ് വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്‍റെ നീക്കമാണെന്നും എം.സി കമറുദീൻ ആരോപിച്ചു.
