രാജ്യത്തെ ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി; ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്തെ ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി; ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി രാജ്യവ്യാപക ലോക്ക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. രാജ്യത്തെ നിലവിലെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മേയ് പതിനേഴ് വരെയാണ് ലോക്ക് ‍ഡൗൺ നീട്ടിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കർശന നിയന്ത്രണങ്ങൾ തുടരും.

ട്രെയിൻ, വിമാന സർവ്വിസുകൾ തുടങ്ങില്ല. റോഡ് ഗതാഗതവും പതിനേഴ് വരെ ഉണ്ടാകില്ല. റെഡ് സോണില്‍ ഒഴികെ ഇളവുകള്‍ അനുവദിച്ചു. ഗ്രീന്‍ സോണിയ വലിയ തോതില്‍ ഇളവുകളുണ്ടാകും എന്നാണ് സൂചന. വിമാനസര്‍വ്വീസും ട്രെയിനും മെട്രോ സര്‍വ്വീസും രണ്ടാഴ്ചത്തേക്ക് ഉണ്ടാകില്ല.

ഗ്രീന്‍ സോണില്‍ ബസുകള്‍ അനുവദിക്കും. ഹോട്ടലുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കില്ല. 65 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പുറത്തിറങ്ങരുത് എന്നും അറിയിപ്പുണ്ട്.

0Shares