
കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വെ. ഡല്‍ഹിയില്‍ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എപി സമ്പര്‍ക്രാന്തി എക്സ്പ്രസില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മാര്‍ച്ച് 13നാണ് ഇവര്‍ യാത്ര ചെയ്തത്. ഇന്ത്യന്‍ റെയില്‍വേ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവരമറിയിച്ചിരിക്കുന്നത്.

ഇന്നലെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണമെന്ന് റെയില്‍വേ ട്വീറ്റ് ചെയ്തു. ഗോഡന്‍ എക്സ്പ്രസില്‍ (മുംബയ്-ജബല്‍പൂര്‍) മാര്‍ച്ച് 16ന് രോഗബാധിതരായ നാല് പേര്‍ ബി1 കോച്ചില്‍ സഞ്ചരിച്ചതായും റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഇവര്‍ ദുബായില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്.
