
മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മിയ ബൈക്ക് യാത്രികനായ യുവാവിനെ ക്രൂരമര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ബൈക്ക് യാത്രക്കാരനായ ഒരാള്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് വാക്കുതര്‍ക്കത്തിന് കാരണമാകുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സി.സി.ടി.വി ദൃശ്യങ്ങളിലും വ്യക്തമാണ്. മഹാരാഷ്ട്രയില്‍ ഇതുവരെ 49 കൊവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. രോഗബാധ കാരണം ഒരാള്‍ മരിക്കുകയും ചെയ്തു.
