
കാസര്‍കോട്: ജില്ലയിലെ കോവിഡ് ബാധിതരെയും നിരീക്ഷണത്തിലാകുന്നവരേയും പാര്‍പ്പിക്കാന്‍ വിദ്യാനഗറിലുള്ള ഉദയഗിരി വനിതാ ഹോസ്റ്റലും കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയുടെ എല്ലാ രണ്ട് ഹോസ്റ്റലും ബെണ്ടിച്ചാലിലെ ഖുറാന്‍ ഇസ്ലാമിക് സയന്‍സ് സ്‌കൂളും ഏറ്റെടുത്തുവെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത്ബാബു പറഞ്ഞു.

നിര്‍മ്മാണം പൂര്‍ത്തിയായ കാസര്‍കോട് മെഡിക്കല്‍ കോളെജിലെ ആറ് നിലകള്‍ ഏറ്റെടുത്ത് കോവിഡ് ബാധിതരായ രോഗികളെ പാര്‍പ്പിക്കും.ഇവിടെ ആവശ്യമായ ഐ.സി.യു തയ്യാറാക്കുന്നതിന് സാമ്പത്തിക സങ്കേതിക സഹായം സര്‍ക്കാറില്‍ നിന്നും ലഭ്യമാക്കും. ഇക്കാര്യത്തില്‍ പ്രൊപ്പോസല്‍ സര്‍ക്കാറില്‍ സമര്‍പ്പിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ (ആരോഗ്യം)കളക്ടര്‍ ചുമതലപ്പെടുത്തി. കെ. എസ്.ഇ.ബി അനുവദിച്ച ഫണ്ടില്‍ നിന്നും 300 കിടക്കകള്‍ വാങ്ങും.ഇതിന് ആവശ്യമായ ഭരണാനുമതി നല്‍കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസറെ കളക്ടര്‍ ചുമതലപ്പെടുത്തി.
കോവിഡ് ബാധിതരായ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രി ജില്ലാ കളക്ടര്‍ ഏറ്റെടുത്തു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പരിചരണത്തിലിരിക്കുന്ന രോഗലക്ഷണങ്ങള്‍ ഉള്ളസ്ത്രീകളെ ഉദയഗിരി വനിതാ ഹോസ്റ്ററിലേക്ക് മാറ്റും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതിരുന്നാല്‍ പോലീസ് ബന്തവസില്‍ മാറുന്നതിന് കളക്ടര്‍ ഏറ്റെടുത്ത കാസര്‍കോട് എയര്‍ലൈന്‍സ് ലോഡ്ജിലെ 48 മുറികള്‍ ഉപയോഗിക്കും.
പടന്നക്കാട്ട് കേന്ദ്ര സര്‍വ്വകലാശാല പ്രവര്‍ത്തിച്ചിരുന്ന ആശുപത്രി കെട്ടിടം കൊറോണ സെന്റര്‍ ആക്കി മാറ്റി. ഇവിടെ 64 കിടക്കകള്‍ ഉള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)അറിയിച്ചു. ഈ കേന്ദ്രത്തില്‍ 108 ആബുലന്‍സിന്‍റെ സേവനവും രോഗീപരിചരണത്തിനായി ഒരു ഡോക്ടറും ഓരോനിലയിലും ഒരു നഴ്‌സും ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഉണ്ടായിരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി.
